make my cave Blog

ഭവന നിർമ്മാണങ്ങളിലെ പാളിച്ചകൾ -1

ഒരു ഭവനം എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചു ഒടുവിൽ കയ്പേറിയ അനവധി അനുഭവങ്ങൾ നേരിട്ട പലരെയും ഈ കഴിഞ്ഞ കാലങ്ങളിൽ നിന്നും ഞങ്ങൾ നേരിട്ടു പരിചയപെടുകയുണ്ടായി . ആ നേർകാഴ്ച ഞങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടുവെയ്പ്പിനും കൈത്താങ്ങായി .ഈ അനുഭവങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു .ഭാവനമെന്ന മോഹവുമായി നിൽക്കുന്ന ഓരോരുത്തര്കും ഈ അറിവുകൾ ഗുണകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു .

ഭ്രമിപ്പിക്കുന്ന sqft വിലകൾ

sqft വിലകളിൽ മയങ്ങാതിരിക്കുക

നിത്യവും കാണുന്ന പരസ്യങ്ങളിൽ ഒന്നാണ് 1000 /sqft വിലയിൽ വീട് നിർമിച്ചു കൊടുക്കും എന്ന് ചിലർ 1400 /sqft വരെ വില കാണിക്കാറുണ്ട് . ഈ തുച്ഛമായ വിലയ്ക്കു ഒരു വീട് ഇന്നത്തെ നിലയ്ക്ക് പറ്റുമോ എന്നാരും ശ്രദ്ധിക്കാറില്ല . ലളിതമായ ഒരു കണക്കു നമുക്ക് ശ്രദ്ധിക്കാം 1000 sqft ഉള്ള ഒരു വീട് നിർമ്മിക്കാൻ ഏതാണ്ട് 400 ബാഗ് സിമന്റ് വേണമെന്നാണ് കണക്കു അതായതു സിമന്റ് വില മാത്രം (400 * 300 ) 1 ,20000 രൂപയോളം ചെലവ് വരും അതിന്റെ ഇറക് കൂലിയുൾപ്പെടെ കൂട്ടു മ്പോൾ വീണ്ടും വില വർധിക്കും . പത്തു ലക്ഷം വില പറഞ്ഞുറപ്പിച്ച ഒരു വീടിന്റെ അടിസ്ഥാന വസ്തുവിൽ ഒന്നായ സിമന്റ് മാത്രം ഏതാണ്ട് 12 % വില വരുന്നു (പ്രാദേശികമായി വില വ്യത്യാസങ്ങൾ ഉണ്ടാക്കാം ). നിലവിൽ ഉള്ള രീതിയനുസരിച്ചു വീട് വയ്ക്കുകയാണ് എങ്കിൽ ഇഷ്ടിക / സിമന്റ് ബ്ലോക്ക് , മണൽ /പാറപ്പൊടി , തുടങ്ങി അടിസ്ഥാന വസ്തുക്കളുടെ ലിസ്റ്റ് ഒരുപാടുണ്ട് , ഇത് കൂടാതെയാണ് ഇലെക്ട്രിക്കൽ , പ്ലംബിംഗ് തുടങ്ങിയവയുടെ സാധനങ്ങൾ . ഇതെല്ലം സാധനങ്ങളുടെ ലിസ്റ്റ് ആണ് ഇതിനു ശേഷം വേണം ലേബർ തുക കണക്കാക്കാൻ .

അങ്ങനെ കണക്കാക്കുമ്പോൾ 1000 രൂപയ്ക്കോ 1400 രൂപയ്ക്കോ ഒരു വീട് വയ്ക്കാൻ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വിഷയത്തിൽ വിട്ടു വീഴ്ച ചെയേണ്ടതായി വരും . ഈ വിലയിൽ തുടങ്ങുന്ന നിർമാണങ്ങൾ പകുതി ആകുമ്പോളേക്കും കണക്കുകൂട്ടലുകൾ തെറ്റാൻ തുടങ്ങും ഫലം വിചാരിച്ചതിനേക്കാൾ കൂടുതൽ പണച്ചിലവും ,ചിലപ്പോൾ വിപണിയിലിലെ ന്യായ വില യെക്കാൾ കൂടുതൽ ആകും ഇത്തരം വീടുകൾ പൂർത്തിയാകുമ്പോൾ .

നേരിട്ടുള്ള അനുഭവത്തിൽ ഏതാണ്ട് എട്ടോളം പേർ ഈ കുരുക്കിൽ പെട്ട് ഒടുവിൽ ബിൽഡറുമായി മുഷിഞ്ഞു ഞങ്ങളെ സമീപിച്ചിട്ടുണ്ട് . ഇത്തരം കാര്യങ്ങളിൽ വളരെ വിഷമം തോന്നിയ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ ഈ തുകയ്ക്കു ഒരിക്കലും നിർമാണം പൂർത്തിയാകാൻ സാധിക്കില്ല എന്നുറപ്പുള്ള ഒരു കൂട്ടർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് . അവർ ആദ്യ തന്നെ നല്ല ഒരു തുക അഡ്വാൻസ് ആയി വാങ്ങും . പേരിനു കുറച്ചു സാധനങ്ങൾ സൈറ്റിൽ ഇറക്കിയ ശേഷം യാതൊരു പ്രവർത്തനവും ഉണ്ടാകില്ല കൃത്യമായൊരു ഓഫീസോ , ഫോൺ നമ്പറോ , കരാർ ഉടമ്പടിയോ ഉണ്ടാകില്ല , ചതിക്കണം എന്ന ഒറ്റ ലക്ഷ്യമാണ് ഈ കൂട്ടരിൽ ഉണ്ടാകുക . കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന രജിസ്റെർഡ് കമ്പനികൾക്കും , സ്വന്തമായി കരാർ ഏറ്റെടുത്തു നടത്തുന്ന സത്യസന്ധരായ കോൺട്രാക്ടര്സിനും പേരുദോഷം ഉണ്ടാകുന്ന തിനു പ്രധാന കാരണം ഇത്തരക്കാരാണ് .

ചതികളും വഞ്ചനകളും മറ്റെല്ലാ മേഖലകളിലും എന്ന പോലെ കൺസ്ട്രക്ഷൻ മേഖലകളും ഉണ്ട് . ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ആദ്യം നിങ്ങൾ ചെയേണ്ടത് സ്വന്തം ആവശ്യങ്ങളെ പറ്റിയുള്ള വ്യക്തമായൊരു കാഴ്ചപ്പാടുണ്ടാകുക എന്നുള്ളതാണ് . നിർമാണ വസ്തുക്കളെ പറ്റി ഒരു ചെറിയ പഠനം ഈ സൈബർ യുഗത്തിൽ വളരെയെളുപ്പമാണ് . ഈ അറിവുമായി ഒരു ബിൽഡറെ നിങ്ങൾ സമീപിക്കുകയാണ് എങ്കിൽ ,അവർ പറയുന്ന കാര്യങ്ങൾ എത്രത്തോളം നീതി പുലർത്തുന്നു എന്ന് വിലയിരുത്താനും ഒരു തീരുമാനത്തിൽ ഏതാനും സാധിക്കും .

nb: ആരും ആർക്കും ഒന്നും സൗജന്യമായി നൽകില്ല ഈ സിദ്ധാന്തം മനസ്സിൽ വയ്ക്കുക

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact me!