make my cave Blog

സ്വപ്നവും യാഥാർഥ്യവും

വീട് നിർമ്മാണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്, സാമ്പത്തികം. സാമ്പത്തികമില്ലാതെ ആഗ്രഹം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. ആഢംബരമാണ് മലയാളിയുടെ ഒരു ന്യൂനത. ഒരാൾ ഒരു വീട് നിർമ്മിക്കുമ്പോൾ, തന്റേത് അതുപോലെയോ അതിലും ആഢംബര പൂർണ്ണമാക്കാനോ ഉള്ള വ്യഗ്രത നമുക്കുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികം കൈയിൽ കാണുകയുമില്ല.

കൊക്കിലൊതുങ്ങുന്നത് കൊത്തുക

വീട് വയ്ക്കാൻ സ്വരുക്കൂട്ടി വച്ച പണത്തിന് പുറമേ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടംവാങ്ങിയും, വായ്പയെടുത്തും വീട് പണിയും. ഫലമോ മന:സ്സമാധാനമായി ആ വീട്ടിൽ അന്തിയുറങ്ങാൻ കഴിഞ്ഞെന്ന് വരില്ല. വീടുപണി കഴിയുമ്പോഴേക്കും പലിശക്കാരും, വായ്പാ തിരിച്ചടവും നമ്മുടെ ഉറക്കം കെടുത്തും. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടംവാങ്ങി വീട് പണിചെയ്ത് കടക്കെണിയിലായി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ആ വീട് വിറ്റവരും, ആത്മഹത്യ ചെയ്തവരുമുണ്ട്. 'കൊക്കിലൊതുങ്ങുന്നത് കൊത്തുക' എന്നത് മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളൂ. എന്നുവച്ചാൽ നമ്മുടെ കൈയിലുള്ള പണത്തിന് വീട് നിർമ്മിക്കുക.

ഒരു കൂലിപ്പണിക്കാരനോ, കുറഞ്ഞ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥനോ മുഴുവൻ തുകയും കണ്ടെത്തി വീട് നിർമ്മിക്കുന്നത് അപ്രാപ്യമാണ്.എന്നാൽ, കടം വാങ്ങാതെ കൈയിലുള്ള പണം കൊണ്ട് ശരിയായ കണക്കുകൂട്ടലിൽ വീടുപണി തുടങ്ങുക. ഉദാഹരണത്തിന് കൈയിലുള്ള പണം കൊണ്ട് റൂഫ് കോൺക്രീറ്റും, പ്ലാസ്റ്ററിങ്ങും മാത്രമേ തീരുള്ളൂ, എന്നിരിക്കട്ടെ. അത്രയും പണി ചെയ്യുക. ഭിത്തി വൈറ്റ് വാഷും ചെയ്യുക. തറ കോൺക്രീറ്റ് ചെയ്ത് അത്യാവശ്യം വാതിലുകളിട്ടാൽ താമസയോഗ്യമായി. ഫ്ലോറിങ്, പെയിന്റിങ്ങ്, ഇന്റീരിയർ തുടങ്ങിയവ പിന്നീടത്തേക്ക് മാറ്റി വയ്ക്കുക. മൂന്നോ നാലോ ലക്ഷം രൂപ പലിശയ്ക്കെടുത്താൽ നമുക്ക് ഈ പണി കൂടി തീർക്കാവുന്നതേയുള്ളൂ. എന്നാൽ, രണ്ടു വർഷം പലിശ കൊടുക്കുന്ന പണമുണ്ടെങ്കിൽ, രണ്ടു വർഷത്തിനു ശേഷം ആരുടേയും കടക്കാരനാവാതെ നമുക്ക് ഈ പണി തീർക്കാം.

രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണ സാമഗ്രികളുടെ വിലയിൽ നേരിയ വ്യത്യാസമുണ്ടായെന്ന് വരാം.പക്ഷേ, അത് നമ്മൾ കൊടുക്കേണ്ടിയിരുന്ന പലിശയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു എന്നോർക്കുക. കൈയിലുള്ള പണം കൊണ്ട് സ്വപ്ന ഭവനത്തിന്റെ തീരാവുന്നിടത്തോളം പണി തീർക്കുക എന്നതാണ്, ഏറ്റവും ബുദ്ധിപരമായ മാർഗ്ഗം. കാരണം, വീടിനായി നമ്മൾ സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം മറ്റു പല ആവശ്യങ്ങൾക്കുമായി വിനിയോഗിക്കപ്പെടേണ്ടി വന്നേക്കാം. മനുഷ്യ ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന ആവശ്യങ്ങൾ നിരവധിയാണ് എന്നുള്ള കാര്യം ഓർക്കുക. മറ്റൊന്ന് നിർമ്മാണ സാമഗ്രികളുടെ വിലയിലും, തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായേക്കാവുന്ന വർദ്ധന. ഈ രണ്ടു കാര്യങ്ങളും കൂടി കണക്കിലെടുത്താൽ, വീടുപണി ഒരു നാഴികക്ക് മുമ്പ് തന്നെ ആരംഭിക്കുന്നത് തന്നെയാണ് ഉചിതം. പിന്നീട്, കൈയിൽ പണം വരുന്നതിനനുസരിച്ച് കുറേശ്ശെ വീടുപണി പൂർത്തൈയാക്കാവുന്നതേയുള്ളൂ.

'സ്വന്തമായി ഒരു വീട്' എന്ന നിങ്ങളുടെ സ്വപ്നം പോലെ തന്നെ 'Make my cave' എന്നത് ഞങ്ങളുടെ സ്വപ്നമാണ്. കാരണം, പണ്ഡിതനും, പാമരനും, സമ്പന്നനും, ദരിദ്രനും, കൂലിപ്പണിക്കാരനും, സർക്കാർ ഉദ്യോഗസ്ഥനും എന്ന വേർതിരിവില്ലാതെ അവരവർക്കിണങ്ങുന്ന ബഡ്ജറ്റിൽ വീടൊരുക്കുക എന്ന സ്വപ്നം. കഴിഞ്ഞ നാലു വർഷങ്ങളായി നിർമ്മാണ രംഗത്ത് ഞങ്ങളുടേതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത് സംതൃപ്തരായ ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രാർത്ഥന കൊണ്ടു കൂടിയാണ്. പിന്നെ, നിർമ്മാണ രംഗത്തെ ഞങ്ങളുടെ വിദഗ്ധരായ ജീവനക്കാരുടെ അർപ്പണ മനോഭാവവും, സത്യസന്ധതയും. വീട് നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ അവസാന ഘട്ടം വരേയും സൂക്ഷ്മതയോടെ ഞങ്ങളുടെ ടീം പ്രവർത്തിക്കുന്നു. കാരണം ഞങ്ങൾക്കറിയാം, നിങ്ങളുടെ സ്വപ്നവും, സമ്പാദ്യവുമാണ് ഞങ്ങളുടെ കൈകളിൽ നിങ്ങൾ ഏൽപ്പിച്ചിട്ടുള്ളതെന്ന്.

വീട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ, നിർമ്മാണ സാമഗ്രികളുടെ ലഭ്യത, അവ ലഭ്യമാകുന്ന ഇടം, വില നിലവാരം, തൊഴിലാളികൾ, വ്യത്യസ്ത നിർമ്മാണ ഉല്പന്നങ്ങളുടെ ഗുണ ദോഷങ്ങൾ തുടങ്ങി വീട് നിർമ്മാണ രംഗത്തെ നിങ്ങളുടെ ഏതു സംശയത്തിനും www.make my cave.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ, 9746435811 എന്ന നമ്പരിൽ ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യുക. കൈയെത്തും ദൂരത്ത് ഞങ്ങളുണ്ട്...നിങ്ങൾക്കായി.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!