വീട്- ഒരു സ്വപ്ന സാക്ഷാത്കാരം

 

താമസിക്കാന്‍ തന്‍റേതായ ഒരിടം എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നവും അവകാശവുമാണ്. കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ മലയാളിയുടെ 'വീട്' എന്ന  സങ്കല്‍പ്പത്തിനും മാറ്റം വന്നു. കേരളീയ വാസ്തു ശൈലിയിലെന്നപോലെ തന്നെ കണ്ടംപററി ശൈലിയും മലയാളി മനസ്സിനെ കീഴടക്കിക്കഴിഞ്ഞു. പഴയ കേരളീയ ഭവനം നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സാമഗ്രികളുടെ ലഭ്യതക്കുറവും, വിദഗ്ദ്ധരായ തൊഴിലാളികളുടെ അഭാവവും നമ്മെ മാറ്റി ചിന്തിപ്പിച്ചു അങ്ങനെ പലരും കണ്ടംപററി ശൈലിയിലും യൂറോപ്യന്‍ ശൈലിയിലും വീടൊരുക്കി. പഴമയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച ചുരുക്കം ചിലര്‍ പാരമ്പര്യ ശൈലിയില്‍ തങ്ങളുടെ സ്വപ്നം ഭവനം പൂര്‍ത്തീകരിച്ചു.

നിര്‍മ്മാണ കലയില്‍ ഒരു പക്ഷേ, ലോകത്തിലേക്കും തന്നെ മികച്ച ഒരു  പാരമ്പര്യം അവകാശപ്പെടാന്‍ നാം കേരളീയര്‍ക്ക് കഴിയും. ആധുനിക കാലത്തെ യന്ത്രസാമഗ്രികളെപ്പറ്റിയുള്ള ചിന്ത പോലും അപ്രാപ്യമായിരുന്ന കാലത്ത് നമ്മുടെ പൂര്‍വ്വികരുടെ നിര്‍മ്മിതികള്‍ കേടുപാടുകള്‍ കൂടാതെ ഇന്നു നില കൊള്ളുന്നത് ഒരു അദ്ഭൂതം തന്നെയാണ്. ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം , കവടിയാര്‍ കൊട്ടാരം നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം ആ മഹാപ്രതിഭകളുടെ പിന്‍മുറക്കാരാണ് നമ്മള്‍.

ആധുനിക കാലത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ സ്വന്തം വീടിന്‍റെ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നത് ഏതൊരു ശരാശരി മലയാളിയെയും അലട്ടുന്ന പ്രശ്നമാണ്. ഇക്കാരണം കൊണ്ടു തന്നെ ആഗ്രഹവും സാമ്പത്തികവും ഉണ്ടെങ്കിലും വീട് എന്ന സ്വപ്നം നീട്ടിവച്ച് വാടക വീടുകളിലും , മറ്റും കഴിയുന്നവര്‍ നിരവധിയാണ്.  കരാര്‍ അടിസ്ഥാനത്തില്‍ വീട് പണിതു കൊടുക്കുന്ന ചെറുതും വലുതുമായ കമ്പനികള്‍ നമ്മുടെ നാട്ടില്‍ നിരവിധിയുണ്ട്. പല വന്‍കിട നിര്‍മ്മാണ കമ്പനികളും വന്‍ സാമ്പത്തിക ബാദ്ധ്യതകളില്‍പ്പെട്ട്  തകര്‍ന്ന വീണത് നമ്മുടെ കണ്‍മുനില്‍ തന്നെയാണ്. ഇത്തരം കമ്പനികളോടുള്ള വിശ്വാസ്യതയും വീട് നിര്‍മ്മാണത്തില്‍ നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നു.

കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും അംബര ചുംബികളായ ഫ്ളാറ്റ്  സമുച്ചയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അനവധി ഫ്ളാറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സുരക്ഷിതത്വത്തോടൊപ്പം സമ്പത്തികവും ഫ്ളാറ്റ് വാസത്തിന് നമ്മെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ നിരക്കില്‍ മൂന്നോ നാലോ സെന്‍റ് സ്ഥലം വാങ്ങാനുള്ള തുകയുണ്ടെങ്കില്‍ രണ്ടു ബെഡ്റൂമുകളെങ്കിലുമുള്ള  ഒരു ഫ്ളാറ്റ് സ്വന്തമാക്കാമെന്നുള്ള യാഥാര്‍ത്ഥ്യമാണ് ഈ തീരുമാനത്തിന്‍റെ  പിന്നില്‍. എന്നാല്‍ സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിയില്‍ ചെറുതാണെങ്കിലും ഒരു വീട് നിര്‍മ്മിച്ച് അതില്‍ താമസിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെ. നമ്മളും ഈ ഭൂമിയുടെ അവകാശികളാണെന്ന് അഭിമാനിക്കാം.. സ്വകാര്യമായി അഹങ്കരിക്കാം.

പിന്നെയുള്ളത് വില്ലകളാണ് ചെറുതും വലുതമായ നിരവധി കമ്പനികളുടെ വില്ല പ്രോജക്ടുകളെ പറ്റിയാണ് മാധ്യമങ്ങളിലൂടെ മറ്റും നാം അറിഞ്ഞുകൊണ്ടിരിക്കുന്നത് അവിശ്വസനീയമാണ് കുറഞ്ഞ തുക മുതല്‍ കോടികള്‍ വരെയാണ് വില്ലകളുടെ നിരക്ക്. ഇത്രയും കുറഞ്ഞ തുകയില്‍ ഒരു വില്ല വാങ്ങാം എന്നുള്ളത് നമ്മെ അദ്ഭുതപ്പെടുത്തും എന്നാല്‍ ഈ കുറഞ്ഞ തുകയുടെ പിന്നില്‍ ചതിക്കുഴികളെപ്പറ്റിയും നാം അറിഞ്ഞിരിക്കണം. സ്ഥല വില ഉള്‍പ്പെടെ തീരെ കുറഞ്ഞ വിലക്ക് വില്ല നല്‍കാമെന്നുള്ള വാഗ്ദാനം പൂര്‍ണ്ണമായി വിശ്വസിക്കേണ്ടതില്ല. കബളിപ്പിക്കപ്പെടാനുളള സാധ്യത കൂടുതലാണ് വില്ലയായലും, ഫ്ളാറ്റായവും വാങ്ങുന്നതിനു മുന്‍പ് അത് നിര്‍മ്മിച്ച കമ്പനികളുടെ മുന്‍ പ്രോജക്ടുകളെപ്പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അതിനായി കമ്പനിയുടെ മുന്‍ ഉപഭോക്താക്കളെക്കണ്ട് അഭിപ്രായങ്ങള്‍ തേടാം.

അതുപോലെ തന്നെ വീടു നിര്‍മ്മാണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സാമ്പത്തികം. സാമ്പത്തികമില്ലാതെ ആഗ്രഹം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. ആഢംബരമാണ്  മനുഷ്യരുടെ ഒരു ന്യൂനത. ഒരുവന്‍ ഒരു വീട് വയ്ക്കുമ്പോള്‍, തന്‍റേത് അതുപോലെയോ, അതിലും ആഢംബര പൂര്‍ണമാക്കാനോ ഉള്ള വ്യഗ്രത നമുക്കുണ്ട് എന്നാല്‍ അതിനുള്ള സാമ്പത്തികം കൈയില്‍ കാണുകയുമില്ല. വീട് വയ്ക്കാന്‍ സ്വരുക്കുട്ടി വച്ച പണത്തിനു പുറമേ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയും, ലോണെടുത്തും വീട് പണിയും. ഫലമോ, മനസ്സമാധാനമായി ആ വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. വീട് പണി കഴിയുമ്പോളേക്കും പലിശക്കാരും, ബാങ്ക് ലേണിന്‍റെ തിരിച്ചടവും നമ്മുടെ ഉറക്കം കെടുത്തും. കിട്ടാവുന്നിടത്തും നിന്നെല്ലാം കടം വാങ്ങി വീടു പണിത് കടക്കെണിയിലായി ഒരു വര്‍ഷം തികയും മുമ്പുതന്നെ വീട് വിറ്റവരും , ആത്മഹത്യ ചെയ്തവരും ഉണ്ട്. കൊക്കിലൊതുങ്ങുന്നത് കൊത്തുക എന്നതു മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളു എന്നു വച്ചാല്‍, നമ്മുടെ കൈയിലുള്ള പണത്തിനു വീട് പണിയുക  ഒരു കൂലിപ്പണിക്കാരനോ, കുറഞ്ഞ  വരുമാനമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ മുഴുവന്‍ തുകയും കണ്ടെത്തി വീടു പണി തുടങ്ങുക എന്നത് അപ്രാപ്യമാണ്. എന്നാല്‍ കടം വാങ്ങാതെ കൈയിലുള്ള പണം കൊണ്ട് ശരിയായ കണക്കു കൂട്ടലില്‍ വീടു നിര്‍മ്മാണ് തുടങ്ങുക. ഉദാഹരണത്തിന് കൈയിലുള്ള പണം കൊണ്ട് റൂഫ് കോണ്‍ക്രീറ്റും പ്ലാസ്റ്റിറിങ്ങ് മാത്രമേ തീരുകയുള്ളു എന്തിരിക്കട്ടെ. അത്രയും പണി ചെയ്യുക ഭിത്തി വൈറ്റ് വാഷും ചെയ്യുക, തറ കോണ്‍ക്രീറ്റ് ചെയ്യുക അത്യാവശ്യ വാതിലുകള്‍ ഇട്ടാല്‍ താമസയോഗ്യമായി. ഫ്ളോറിങ്ങ്, പെയ്ന്‍റിങ്ങ് , ഇന്‍റീരിയര്‍ തുടങ്ങിയവ പിന്നീടത്തേക്ക് മാറ്റി വയ്ക്കുക. മൂന്നോ നാലോ ലക്ഷം രൂപ പലിശക്കെടുത്താല്‍ നമുക്ക് ഈ പണി കൂടി തീര്‍ക്കാവുന്നതേയുള്ളു എന്നാല്‍ 2 വര്‍ഷം പലിശ കൊടുക്കുന്ന പണമുണ്ടെങ്കില്‍ 2 വര്‍ഷത്തിനുശേഷം ആരുടെയും കടക്കാരനാവാതെ നമുക്ക് ഈ പണിതീര്‍ക്കാം. (400000/- രൂപക്ക് ഒരു മാസത്തെ പലിശ - 4 രൂപ നിരക്കില്‍ 4000 ണ്മ 4=16000/ 2 വര്‍ഷത്തേക്ക് 16000 ണ്മ 24=384000/-) 2 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ നേരിയ വ്യത്യാസമുണ്ടായെന്നു വരാം പക്ഷേ, അത് നമ്മള്‍ കൊടുക്കേണ്ടിയിരുന്നു പലിശയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നുവെന്ന് ഓര്‍ക്കുക.

കൈയിലുള്ള പണം കൊണ്ട് സ്വപ്നഭവനത്തിന്‍റെ തീരാവുന്നിടത്തോളം പണി തീര്‍ക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരമായ മാര്‍ഗ്ഗം. കാരണം, വീടിനായി നമ്മള്‍ സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം മറ്റു പല ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കപ്പെടേണ്ടി വന്നേക്കാം. മനുഷ്യ ജീവിതത്തില്‍ നിനച്ചിരിക്കാത്ത ആവശ്യങ്ങള്‍ നിരവധിയാണ് എന്നുള്ളകാര്യം ഓര്‍ക്കുക. മറ്റൊന്ന് നിര്‍മ്മാണ സാമഗ്രികളുടെ വിലയിലും, തൊഴിലാളികളുടെ വേതനത്തിലൂം ഉണ്ടാവുന്ന വര്‍ദ്ധന. ഈ രണ്ടു കാര്യങ്ങളും കൂടി കണക്കിലെടുത്താല്‍ വീടുപണി ഒരു നാഴികയ്ക്ക് മുമ്പേ ആരംഭിക്കുന്നതു തന്നെയാണ് ഉചിതം. പിന്നീട് ആരംഭിക്കുന്നതു തന്നെയാണ് ഉചിതം. പിന്നീട് കൈയില്‍ പണം വരുന്നതിനുസരിച്ച് കുറേശ്ശേ  വീടുപണി പൂര്‍ത്തിയാക്കാവുന്നതേയുള്ളു.

'സ്വന്തമായി ഒരു വീട്' എന്ന നിങ്ങളുടെ സ്വപ്നം പോലെ തന്നെ 'Make My Cave' എന്നത് ഞങ്ങളുടെ സ്വപ്നമാണ്. കാരണം പണ്ഡിതനും, പാമരനും , സമ്പന്നനും, ദരിദ്രനും, കൂലിപ്പണിക്കാരനും, സര്‍ക്കാര്‍ ഉദ്യേഗസ്ഥനും  എന്ന വേര്‍തിരിവില്ലാതെ അവരവക്കിണങ്ങുന്ന ബഡ്ജറ്റില്‍ വീടൊരുക്കുക എന്ന സ്വപ്നം കഴിഞ്ഞ 3 വര്‍ഷമായി നിര്‍മ്മാണ രംഗത്ത് ഞങ്ങളുടെതായ ഒരു മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത് സംതൃപതരായ ഞങ്ങളുടെ ഉപഭോക്താക്കളുടെ  പ്രാര്‍ത്ഥന കൊണ്ടു കുടിയാണ്. പിന്നെ നിര്‍മ്മാണ രംഗത്തെ വിദഗ്ദ്ധരായ ഞങ്ങളുടെ ജീവനക്കാരുടെ അര്‍പ്പണ മനോഭാവവും, സത്യസന്ധതയും..

വീടു നിര്‍മ്മാണത്തിന്‍റെ പ്രാരംഭഘട്ടം മുതല്‍ അവസാനഘട്ടം വരേയും സൂക്ഷമതയോടെ ഞങ്ങളുടെ ടീം പ്രവര്‍ത്തിക്കുന്നു കാരണം ഞങ്ങള്‍ക്കറിയാം നിങ്ങളുടെ സ്വപ്നവും, സമ്പാദ്യവുമാണ് ഞങ്ങളുടെ കരങ്ങളില്‍ നിങ്ങള്‍ ഏല്‍പ്പിച്ചിട്ടുള്ളതെന്ന്.

വീടു നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത, അവ ലഭ്യമാക്കുന്നയിടം, വില നിലവാരം, തൊഴിലാളികള്‍, വ്യത്യസ്ത നിര്‍മ്മാണ ഉള്‍പ്പന്നങ്ങളുടെ ഗുണങ്ങള്‍ ദോഷങ്ങള്‍, തുടങ്ങി നിര്‍മ്മാണ രംഗത്തുള്ള നിങ്ങളുടെ ഏതു സംശയത്തിനും ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, നമ്പരില്‍ ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യുക കൈയെത്തും ദൂരത്ത് ഞങ്ങളുണ്ട് .... നിങ്ങള്‍ക്കായിٹ..... ٹ   

admin's picture

About the Author

About: 

Hi, Make my cave is a leading construction company in kerala