വീടുകളുടെ സംരക്ഷണം


വീട് എന്നത് നമ്മുടെ സ്വപ്നങ്ങളുടെയും സമ്പാദ്യത്തിന്‍റെയും ആകെത്തുകയാണ.് സ്വപ്നഗൃഹം പൂര്‍ത്തികരിച്ച് താമസമായിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വീടിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതും സത്യം. എന്നാല്‍ വീടിനും കരുതലും, സംരക്ഷണവും ആവശ്യമാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ നമ്മള്‍ കഴിവതും മുന്‍കരുതലെടുത്ത് നമ്മള്‍ പരിപാലിക്കുന്നു. വാഹനങ്ങളുടെ ഓയില്‍ ചെയ്ഞ്ചിങ് , അറ്റകുറ്റപ്പണികള്‍ എന്നിവ ഓര്‍മ്മിപ്പിക്കാന്‍ സര്‍വ്വീസ് ബുക്കും , കമ്പനിയുടെ മെയിന്‍റനന്‍സ് വിഭാഗവുമൊക്കെയുണ്ട്. എന്നാല്‍ വീടിന് ഇതു പോലൊരു കരുതല്‍ കിട്ടുന്നില്ല എന്നുള്ളതാണ് സത്യം .
വീടുപണി കഴിഞ്ഞ താമസമായിക്കഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും തകരാറുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കു. എന്നാല്‍ ഈയൊരു രീതി തെറ്റാണ്. അടിസ്ഥാനം മുതല്‍ ഇന്‍റീരിയര്‍ വരെ ഇടയ്ക്കിടെ നമ്മുടെ കണ്ണെത്തേണ്ടത് വീടിന്‍റെ ഈടു നില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എത്രത്തോളം ഇക്കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കുന്നുവോ അത്രത്തോളം ഗുണകരമായിരിക്കുമെന്നു സാരം.
എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അറ്റകുറ്റപ്പണികളെപ്പറ്റിയൊന്നും തിരക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നെ നിര്‍മ്മാണ കമ്പനികളും ഇതേപ്പറ്റി ചിന്തിക്കാറില്ല.
വര്‍ഷത്തിലൊരിക്കലെങ്കിലും വീടിന് അറ്റകുറ്റപ്പണികള്‍ ഉണ്ടോ എന്ന് പരിശോധിക്കാനായി ഒരു വിദഗ്ധനെയോ, നിര്‍മ്മാണ കമ്പനിയെയോ ഏല്‍പ്പിക്കുന്നത് നന്നായിരിക്കും. ഭിത്തി , റൂഫിങ്ങ്, തടിപ്പണികള്‍, ഫ്ളോറിങ്, പ്ലമ്പിങ്, ഇലക്ട്രിക്കല്‍ ഇന്‍റീരിയര്‍, പെയിന്‍റിംഗ് തുടങ്ങി ഒരു ഗൃഹത്തിന് വിവിധ വിഭാഗങ്ങളുണ്ടല്ലോ. ഓരോ വിഭാഗത്തിലെയും തൊഴിലാളികളെ അന്വേഷിച്ച് നമ്മള്‍ അലയേണ്ട എന്നുള്ളതാണ് ഒരു നിര്‍മ്മാണ കമ്പനിയെ മെയിന്‍റനന്‍സ് പരിശോധനയ്ക്ക് ഏല്‍പ്പിച്ചാലുള്ള മെച്ചം. റൂഫിങിന് അല്പം ചോര്‍ച്ച ഉണ്ടായി എന്നിരിക്കട്ടെ പ്രഥമ ദൃഷ്യം നമുക്കത് കണ്ടുപിടിക്കാനായെന്നു വരില്ല. എന്നാല്‍ ഒരു വിദഗ്ധന് അത് പെട്ടെന്ന് കണ്ടു പിടിക്കാനും കുടുതല്‍ ചോര്‍ച്ച ഉണ്ടാകാതെ പരിഹരിക്കാനും  കഴിയും. ഭിത്തിയിലെ വിള്ളല്‍ , പെയിന്‍റ് പൊളിഞ്ഞിളകുന്നത്, പൈപ്പിലെ ചോര്‍ച്ച തുടങ്ങിയവയെല്ലാം ആദ്യമേ കണ്ടുപിടിച്ച് പരിഹരിച്ചാല്‍ പിന്നീടുണ്ടാകുന്ന ഭീമമായ ധനനഷ്ടം ഒഴിവാക്കാം. ഇങ്ങനെ ആദ്യമേ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നത് വീടിന്‍റെ പുതുമ എന്നെന്നും നിലനിര്‍ത്താന്‍ സഹായിക്കും.
ചെറിയ അറ്റകുറ്റപ്പണികളാണെങ്കില്‍ തൊഴിലാളികളെ കണ്ടെത്തുക നിര്‍മ്മാണ് സാമഗ്രികള്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളിലെ ബുദ്ധിമുട്ട് അറ്റകുറ്റപ്പണി പിന്നീടത്തേക്ക് മാറ്റി വയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഫലമോ, അത് ഇരട്ടിച്ചെലവുണ്ടാക്കും. ഇത് ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നു തന്നെ കേട്ടറിഞ്ഞിട്ടുള്ളതാണ്.
ഈയൊരു പ്രശ്നം പരിഹരിക്കാനാണ്  Make My Cav മെയിന്‍റനന്‍സ് വിഭാഗത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. അദ്ഭുതകരമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിച്ചത് ഈ പ്രതികരണങ്ങളാണ് ഞങ്ങളെ കുടുതല്‍ ശക്തിയോടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നതും.
ഇനി നിങ്ങളുടെ വീടിന്‍റെ സംരക്ഷണം പൂര്‍ണ്ണമായി ഞങ്ങളെ ഏല്‍പ്പിച്ചു കൊള്ളൂ. വീടിന്‍റെ എല്ലാവിധ മെയിന്‍റനന്‍സ് വര്‍ക്കുകളും ഞങ്ങളെ ഉത്തരവാദിത്തത്തോടെ കൃത്യ സമയത്തു തന്നെ പൂര്‍ത്തികിരിക്കുന്നു. അതിനായി വിവിധ മേഖലകളിലെ വിദ്ഗ്ധര്‍ ഞങ്ങളുടെ ടീമില്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ ഭവനം ഞങ്ങളുടെ കൈയില്‍ സുരക്ഷിതമാണ്.

admin's picture

About the Author

About: 

Hi, Make my cave is a leading construction company in kerala