Blog posts

ഭവന നിർമ്മാണങ്ങളിലെ പാളിച്ചകൾ part -1

 
ഒരു ഭവനം എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചു ഒടുവിൽ കയ്പേറിയ അനവധി അനുഭവങ്ങൾ നേരിട്ട പലരെയും ഈ കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾ നേരിട്ടു പരിചയപെടുകയുണ്ടായി . ആ നേർകാഴ്ച ഞങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടുവെയ്പ്പിനും കൈത്താങ്ങായി .ഈ അനുഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു .സ്വന്തം ഭവനമെന്ന മോഹവുമായി നിൽക്കുന്ന എല്ലാവര്ക്കും ഈ അറിവുകൾ ഗുണകരമാകും എന്ന് പ്രതിക്ഷിക്കുന്നു .

വീടുകളുടെ സംരക്ഷണം


വീട് എന്നത് നമ്മുടെ സ്വപ്നങ്ങളുടെയും സമ്പാദ്യത്തിന്‍റെയും ആകെത്തുകയാണ.് സ്വപ്നഗൃഹം പൂര്‍ത്തികരിച്ച് താമസമായിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വീടിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതും സത്യം. എന്നാല്‍ വീടിനും കരുതലും, സംരക്ഷണവും ആവശ്യമാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ നമ്മള്‍ കഴിവതും മുന്‍കരുതലെടുത്ത് നമ്മള്‍ പരിപാലിക്കുന്നു. വാഹനങ്ങളുടെ ഓയില്‍ ചെയ്ഞ്ചിങ് , അറ്റകുറ്റപ്പണികള്‍ എന്നിവ ഓര്‍മ്മിപ്പിക്കാന്‍ സര്‍വ്വീസ് ബുക്കും , കമ്പനിയുടെ മെയിന്‍റനന്‍സ് വിഭാഗവുമൊക്കെയുണ്ട്. എന്നാല്‍ വീടിന് ഇതു പോലൊരു കരുതല്‍ കിട്ടുന്നില്ല എന്നുള്ളതാണ് സത്യം .

ടെക്നോപാർക്കിനും , മെഡിക്കൽ കോളേജിനും സമീപത്തായി തിരുവനന്തപുരത്തെ ആദ്യത്തെ സ്വയംപര്യാപ്പ്തമായ വില്ല പ്രോജെക്റ്റ്‌ വരുന്നു

ഭവന നിര്‍മാണം - അറിയേണ്ടതും ചെയേണ്ടതും

നമ്മള്‍ ഓരോരുത്തരും ഏറ്റവും കുടുതല്‍ സമയം ചിലവഴികുന്നത്ത് നമ്മുടെ വീടിലാണ്. എന്നാല്‍ ഒരു വീട് പണിയുമ്പോള്‍ ഒരികലും നമ്മള്‍ ഒരു ഗവേഷണവും വീടിനെ കുറിച്ചോ അതിന്‍റെ സാധ്യതകളെ കുറിച്ചോ നടത്താറില്ല. ആ സമയത്തെ വിട്ടുവിഴ്ച്ചകളും പെട്ടന്നു പണി തീര്‍ത്തു കിട്ടാനുള്ള വ്യഗ്രതയും കാരണം ഒരുപാടു സാമ്പത്തിക നഷ്ടങ്ങള്‍ അപ്പോളും പിന്നെയും ഉണ്ടാകുന്നു .താമസം തുടങ്ങി കുറച്ചു കാലം കഴിയുമ്പോള്‍ മാത്രമേ ചുടിനെ കുറിച്ചും, വെളിച്ചത്തെ കുറിച്ചും, മറ്റു പല പ്രശ്നങ്ങളെ കുറിച്ചും നാം ബോധാവന്മാരകുകയുള്ളു. തുടര്‍ന്നു നടത്തുന്ന പൊളിച്ചു പണിയലും, ഏച്ചു കെട്ടലും സാമ്പത്തിക നഷ്ടവും വിടിനോട് അകല്ച്ച യും ഉണ്ടാക്കുന്നു .