make my cave Blog

ഗൃഹപ്രവേശം ആചാരപ്രകാരം എങ്ങനെ ചെയ്യണം.?

ഗൃഹപ്രവേശത്തിന്റെ തലേദിവസം സന്ധ്യ കഴിഞ്ഞ് വാസ്തു ബലിപൂജ (ആ ഭൂമിയിലുള്ള ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായുള്ളതാണ് വാസ്തു ബലിപൂജ) നടത്തുകയും വിവിധങ്ങളായ ശില്പികൾക്ക് പാരിതോഷികങ്ങൾ നൽകി സന്തോഷിപ്പിച്ച് ഗൃഹത്തിന്റെ താക്കോൽ ഗൃഹനാഥൻ ഏറ്റുവാങ്ങുകയും ചെയ്യേണ്ടതാണ്.

അന്നേദിവസം സൂര്യോദയത്തിനു മുമ്പ് ഗണപതി ഹോമം നടത്തുകയും ഉത്തമമായ മുഹൂർത്തത്തിൽ ഗൃഹനാഥനും, ഗൃഹനാഥയും ദീപത്തോട് കൂടി ഗൃഹത്തിനെ പ്രദക്ഷിണം വയ്ക്കുകയും ശേഷം ഗൃഹപ്രവേശം നടത്തുകയും ചെയ്യുക. ഗൃഹപ്രവേശത്തിന് ശേഷം മുഹൂർത്ത സമയത്തിനുള്ളിൽ തന്നെ പാലുകാച്ചൽ നടത്തി അതിന്റെ ഒരംശം അഗ്നിഭഗവാന് സമർപ്പിക്കണം. അതായത്, പാൽ തുളുമ്പുകയെന്നതിന്റെ അർത്ഥം അഗ്നിക്ക് ആദ്യം സമർപ്പിക്കുന്നു എന്നതാണ്. ഹിന്ദു ഇതര സമുദായക്കാർക്ക് അവരുടേതായ ആചാര്യന്മാരുടെ നിർദ്ദേശമനുസരിച്ച് പ്രാർത്ഥനാ ക്രമങ്ങളിൽ വേണ്ട മാറ്റങ്ങൾ നടത്താവുന്നതാണ്.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!