make my cave Blog

ഭൂമിയുടെ ലക്ഷണം

ഗൃഹനിർമ്മാണത്തിന് ഉത്തമമായ ഭൂമിയുടെ ലക്ഷണം നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും.?

വാസ്തു ശാസ്ത്രമനുസരിച്ച് വീട് വയ്ക്കാൻ കിഴക്കോട്ട് താഴ്ചയുള്ള ഭൂമി ഉത്തമമായി കരുതുന്നു. അതായത്, കിഴക്കോട്ടോ, വടക്കോട്ടോ വെള്ളമൊഴുകുന്ന ഭൂമി, കിഴക്ക് വശത്തോ, വടക്ക് വശത്തോ വയൽ, തടാകം, നദി എന്നിവയുള്ളതോ തെക്കോ, പടിഞ്ഞാറോ കുന്നും മലയും ഉള്ള ഭൂമിയോ ആണ് ഉത്തമം. ഫലങ്ങളും പുഷ്പങ്ങളുമുള്ള വൃക്ഷങ്ങൾ ധാരാളമുണ്ടായിരിക്കുക, വിത്ത് വിതച്ചാൽ വേഗം മുളയ്ക്കുക, പ്രദക്ഷിണമായി ജലം ഒഴുകിക്കൊണ്ടിരിക്കുക, ഒരു കുഴി കുഴിച്ച് മണ്ണെടുത്ത് അ കുഴിയിൽ തിരിച്ചിട്ടാൽ മണ്ണ് അവശേഷിക്കുക തുടങ്ങിയവ നല്ല ഭൂമിയുടെ ലക്ഷണങ്ങളാണ്. ചരിവില്ലാത്ത സമനിരപ്പായ ഭൂമിയും ഗൃഹനിർമ്മാണത്തിന് നല്ലതാണ്.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!