make my cave Blog

ഗൃഹനിർമ്മാണത്തിൽ ദിക്കിന്റെ പ്രാധാന്യം എന്താണ്.?

ഗൃഹനിർമ്മാണത്തിന് യോഗ്യമായ ഭൂമിയിൽ ഭൂമധ്യത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന ദിക്കുകൾ എട്ടെണ്ണമാണ്. നാല് മഹാദിക്കുകളും, നാല് വിദിക്കുകളും. നാല് മഹാദിക്കുകൾ - കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക്. വഴിയെ ആധാരമാക്കിയല്ല, ദിക്കുകൾക്ക് പ്രാധാന്യം നൽകിയാണ് വീടുകൾ പണിയേണ്ടത്. നാല് മഹാദിക്കുകളിലേതിലേക്കും തിരിഞ്ഞ് ഗൃഹം നിർമ്മിക്കാം.

നാല് വിദിക്കുകൾ - വടക്ക് - കിഴക്ക്, വടക്ക് - പടിഞ്ഞാറ്, തെക്ക് - കിഴക്ക്, തെക്ക് - പടിഞ്ഞാറ്. ഈ വിദിക്കുകൾ ഗൃഹനിർമ്മാണത്തിന് നിന്ദ്യമായി വാസ്തു ശാസ്ത്രം കണക്കാക്കുന്നു. സ്ഥലം വാങ്ങി വീട് വയ്ക്കുമ്പോൾ ചിലപ്പോൾ സ്ഥലം റോഡിനെ അഭിമുഖീകരിക്കുന്ന രീതിയിലാകും. റോഡ് വിദിക്കിലേക്കായി വരാം. ഇത്തരം സ്ഥലത്ത് വീട് വയ്ക്കുകയാണെങ്കിൽ, ആദ്യമേ വാസ്തു വിദഗ്ധനെ കണ്ട് ഉപദേശം തേടണം. ശാസ്ത്രീയമായി പറയുകയാണെങ്കിൽ ഭൂമി എല്ലാ ദിവസവും പടിഞ്ഞാറ് നിന്ന് കിഴക്കോട്ടും, വർഷത്തിലൊരിക്കൽ തെക്ക് നിന്ന് വടക്കോട്ടും ചലിക്കുന്നു. ഭൂമിയുടെ ചലനത്തിനനുസരിച്ച് കണക്കാക്കുമ്പോൾ, ചലനദിശയ്ക്ക് സമാന്തരമായി, കൃത്യം കിഴക്ക് പടിഞ്ഞാറായിട്ടും തെക്കും വടക്കും ദിശയിൽ വീട് വയ്ക്കുന്നതാണ് ഉത്തമം.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!