make my cave Blog

വീടും വാസ്തുവും

ഗൃഹനിർമ്മാണത്തിൽ എപ്പോഴും കേൾക്കുന്നൊരു വാക്കാണ്, 'വാസ്തു.' എന്നാൽ, എന്താണ് 'വാസ്തു'വെന്നും, എന്തുകൊണ്ടാണ് ഗൃഹനിർമ്മാണം, വാസ്തു പ്രകാരം വേണമെന്നും പറയുന്നത് എന്നും പലർക്കും അറിയില്ല. പ്രകൃതിയോട് സമരസപ്പെട്ട് ഗൃഹം നിർമ്മിക്കുന്നതിനുള്ള ചിട്ടകളുടേയും, ക്രമങ്ങളുടേയും ശാസ്ത്രമാണ്, വാസ്തു. ഈ ക്രമങ്ങൾ പാലിച്ച് സൗഖ്യദായകമായ അന്തരീക്ഷം ഗൃഹത്തിന് നൽകുക എന്നതാണ് വാസ്തുവിലൂടെ അനുശാസിക്കുന്നത്. മനുഷ്യനും, ജീവജാലങ്ങളും ജീവൻ നിലനിർത്തുന്നതും, വളരുന്നതും പ്രകൃതിയെ ആശ്രയിച്ചാണ്. ആകാശത്തുള്ള ഗ്രഹങ്ങളും, നക്ഷത്രങ്ങളുമൊക്കെ മനുഷ്യരടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങളെ സ്വാധീനിക്കുന്നു എന്നാണ് സങ്കല്പം. കാലാവസ്ഥയുടെ വ്യതിയാനങ്ങളിൽ നിന്ന് മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഉപാധികളാണ് വാസയോഗ്യമായ ഗൃഹങ്ങൾ. വീടുകൾ പണിയുന്നത് നമ്മെ സംരക്ഷിക്കാനാണ്. കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളായ പ്രകൃതിയോടും, പഞ്ചഭൂതങ്ങളോടും വേണ്ട വിധത്തിൽ സന്തുലനാവസ്ഥയിലിരിക്കുന്നതിന് ഗൃഹങ്ങൾ പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ നിർമ്മിക്കണം. അപ്രകാരമുള്ള ഗൃഹനിർമ്മാണ ശാസ്ത്രമാണ്, വാസ്തു ശാസ്ത്രമായി ആചാര്യന്മാർ കണ്ടുപിടിച്ചിരിക്കുന്നത്.

വാസ്തു വിദഗ്ധന്റെ നിർദ്ദേശം തേടേണ്ടതുണ്ടോ

വീട് നിർമ്മാണത്തിന് സ്ഥലം വാങ്ങുമ്പോൾ തന്നെ വാസ്തു വിദഗ്ധന്റെ നിർദ്ദേശം തേടേണ്ടതുണ്ടോ, എന്ന സംശയം പലർക്കുമുണ്ടാകാം. എല്ലാ സ്ഥലത്തിലും വീട് വയ്ക്കാനുള്ള യോഗ്യത ഉണ്ടാവില്ല. അതുകൊണ്ടാണ് സ്ഥലം വാങ്ങാൻ തീരുമാനിക്കുമ്പോൾത്തന്നെ വാസ്തു നോക്കണം എന്ന് പറയുന്നത്.

വീട് വയ്ക്കാനുള്ള സ്ഥലത്തിന്റെ ആകൃതി, ദിക്ക് എന്നിവയ്ക്കാണ് വാസ്തുശാസ്ത്ര പ്രകാരം ഏറ്റവും പ്രാധാന്യം. കൃത്യമല്ലാത്ത വളഞ്ഞു പുളഞ്ഞ ആകൃതി അഥവാ 'ഇറെഗുലർ ഷെയ്പ്പ്' ഉള്ള ഭൂമി വാസ്തുശാസ്ത്ര പ്രകാരം വീട് വയ്ക്കുന്നതിന് യോജിച്ചതല്ല.

ഒരു കൂലിപ്പണിക്കാരനോ, കുറഞ്ഞ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥനോ മുഴുവൻ തുകയും കണ്ടെത്തി വീട് നിർമ്മിക്കുന്നത് അപ്രാപ്യമാണ്.എന്നാൽ, കടം വാങ്ങാതെ കൈയിലുള്ള പണം കൊണ്ട് ശരിയായ കണക്കുകൂട്ടലിൽ വീടുപണി തുടങ്ങുക. ഉദാഹരണത്തിന് കൈയിലുള്ള പണം കൊണ്ട് റൂഫ് കോൺക്രീറ്റും, പ്ലാസ്റ്ററിങ്ങും മാത്രമേ തീരുള്ളൂ, എന്നിരിക്കട്ടെ. അത്രയും പണി ചെയ്യുക. ഭിത്തി വൈറ്റ് വാഷും ചെയ്യുക. തറ കോൺക്രീറ്റ് ചെയ്ത് അത്യാവശ്യം വാതിലുകളിട്ടാൽ താമസയോഗ്യമായി. ഫ്ലോറിങ്, പെയിന്റിങ്ങ്, ഇന്റീരിയർ തുടങ്ങിയവ പിന്നീടത്തേക്ക് മാറ്റി വയ്ക്കുക. മൂന്നോ നാലോ ലക്ഷം രൂപ പലിശയ്ക്കെടുത്താൽ നമുക്ക് ഈ പണി കൂടി തീർക്കാവുന്നതേയുള്ളൂ. എന്നാൽ, രണ്ടു വർഷം പലിശ കൊടുക്കുന്ന പണമുണ്ടെങ്കിൽ, രണ്ടു വർഷത്തിനു ശേഷം ആരുടേയും കടക്കാരനാവാതെ നമുക്ക് ഈ പണി തീർക്കാം.

ആകൃതിയില്ലാത്ത ഭൂമികളും, കോൺ തിരിഞ്ഞിരിക്കുന്ന ഭൂമികളും, നടുവശം താഴ്ന്നിരിക്കുന്ന ഭൂമികളും, മണ്ണ് കിളച്ചാൽ ഭസ്മം, കരിക്കട്ട, അസ്ഥി, തലനാര് തുടങ്ങിയവ കാണുന്ന ഭൂമികളും, നടുവശം ഒരു പരിധിയിൽ പൊങ്ങിയിരിക്കുന്ന ഭൂമികളും ഗൃഹനിർമ്മാണത്തിന് നല്ലതല്ല. ദീർഘ ചതുരമോ, സമചതുരമോ ആയ ആകൃതിയുള്ള, കിഴക്ക് - പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് - വടക്ക് മുഖ്യമാക്കിയുള്ള സ്ഥലമാണ് ഗൃഹം നിർമ്മിക്കാൻ ഉത്തമം.

കിഴക്ക് - പടിഞ്ഞാറ് എന്നതിന് അല്പസ്വല്പം മാറ്റം വന്നാലും കുഴപ്പമില്ല. സ്ഥലം നോക്കുമ്പോൾ തന്നെ വാസ്തു വിദഗ്ധന്റെ നിർദ്ദേശം തേടിയാൽ വാസ്തു ലക്ഷണ പ്രകാരം വീട് പണിയാൻ യോഗ്യതയുള്ള ഭൂമിയാണോ എന്ന് തിരിച്ചറിയാം

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!