make my cave Blog

വീട്ടിൽ പൂജാമുറിയുടെ സ്ഥാനം എങ്ങനെയായിരിക്കണം.?

പൂജാമുറിക്ക് കുലദേവതാ ഗൃഹം എന്നാണ് പറയുന്നത്. അത് കിഴക്ക് വശത്ത് വരികയാണെങ്കിൽ അതിന്റെ മുഖം പടിഞ്ഞാറോട്ട് വരണം. കിഴക്ക് വശത്ത് മധ്യഭാഗം, വടക്കു കിഴക്കേ ഭാഗം, ഈ ഭാഗങ്ങളിൽ പൂജാമുറി അഥവാ പ്രാർത്ഥനാ മുറി വരികയാണെങ്കിൽ, ദൈവങ്ങളുടെ ചിത്രം ഗൃഹത്തിലേക്ക് അഭിമുഖമായി കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറ് തിരിച്ച് വയ്ക്കേണ്ടതാണ്. നമ്മുടെ ഉദ്ദേശ്യം, ആ ദൈവചൈതന്യത്തിന്റെ സംരക്ഷണത്തിലാവണം വീടിന്റെ ഭാഗം എന്നതാണ്. പണ്ടത്തെ തറവാടുകളിൽ പടിഞ്ഞാറ് വശത്ത് മച്ചിന്റെ സ്ഥാനത്ത് പൂജാമുറി വയ്ക്കുന്നത് പതിവായിരുന്നു. പടിഞ്ഞാറ് വശത്ത് മധ്യഭാഗത്തായി കിഴക്ക് തിരിച്ചും പൂജാമുറി വയ്ക്കാം.

രാവിലെയും വൈകുന്നേരവും നമ്മൾ പ്രാവത്ഥിക്കുന്നതിന്റെ സങ്കല്പം, സന്ധ്യാ വന്ദനം ചെയ്യുക എന്നതാണ്. രാവിലെ സൂര്യൻ ഉദിക്കുന്ന നേരത്തും (പ്രഭാത സന്ധ്യ) വൈകുന്നേരം അസ്തമിക്കുന്ന നേരത്തും (പ്രദോഷ സന്ധ്യ) പ്രത്യക്ഷ ദൈവമായ സൂര്യനെ വന്ദിക്കുന്നു. സൂര്യനമസ്കാരം, ഗായത്രീമന്ത്രം ഇതൊക്കെ സൂര്യനെ വന്ദിക്കുന്നതാണ്. അതിനാൽ നിലവിളക്കിന് തിരിയിടുമ്പോൾ കിഴക്കോട്ടും, പടിഞ്ഞാറോട്ടും ഓരോ തിരി വീതം രണ്ടു തിരിയിട്ട് കത്തിക്കുന്നതാണ് സാധാരണ കേരളത്തിലെ ഹൈന്ദവ ഗൃഹങ്ങളിൽ നിലവിലുള്ള രീതി. പ്രത്യേക പൂജാ അവസരങ്ങളിൽ ഭദ്രദീപമായി അഞ്ചു തിരിയിട്ട് നിലവിളക്ക് കത്തിക്കാം

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!