make my cave Blog

ദേവാലയ സമീപത്തു വീട് പണിയാമോ ?

ദേവാലയങ്ങളുടെയോ, ക്ഷേത്രങ്ങളുടെയോ അടുത്ത് വീട് പണിയുമ്പോൾ അതിനേക്കാൾ ഉയരം കൂടാതിരിക്കുക എന്നതാണ് പ്രധാനം. ദേവന്മാർ രണ്ട് തരത്തിലുണ്ട്. വിഷ്ണു, ദുർഗ്ഗ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവന്മാർ സൗമ്യദേവന്മാരാണ്. ശിവൻ, ഭദ്രകാളി, നരസിംഹ മൂർത്തി തുടങ്ങിയ തുടങ്ങിയ ദേവന്മാർ ഉഗ്രമൂർത്തികളും. സൗമ്യദേവന്മാരാണെങ്കിൽ വലതു മുന്നിലായി താമസിക്കുന്നതാണ് ഉയർച്ചയുണ്ടാകാൻ നല്ലത്.

ഉഗ്രമൂർത്തികളാണെങ്കിൽ ഇടതു പിന്നിലായി താമസിക്കുന്നതാണ് ഉത്തമം. നമുക്ക് പരിചയമുള്ള ക്ഷേത്രങ്ങളുടെ കാര്യം പരിഗണിച്ചാൽ തന്നെ ഇത് സത്യമാണെന്ന് മനസ്സിലാകും. ഗുരുവായൂർ ക്ഷേത്രത്തിന്റെ വലതു മുന്നിലായിട്ടാണല്ലോ കടകളും, വ്യാപാരവുമൊക്കെയുള്ളത്. തൃശൂർ വടക്കുംനാഥനാണെങ്കിൽ ഇടതു പിന്നിലായിട്ടാണ് വ്യാപാര സ്ഥാപനങ്ങളും അഭിവൃദ്ധിയും. അമ്പലങ്ങളുടെ അടുത്ത് ഗൃഹം വരുമ്പോഴും ഈ തത്വം പാലിക്കാറുണ്ട്.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!