make my cave Blog

ഭവന നിർമ്മാണങ്ങളിലെ പാളിച്ചകൾ

ഒരു ഭവനം എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചു ഒടുവിൽ കയ്പേറിയ അനവധി അനുഭവങ്ങൾ നേരിട്ട പലരെയും ഈ കഴിഞ്ഞ കാലങ്ങളിൽ നിന്നും ഞങ്ങൾ നേരിട്ടു പരിചയപെടുകയുണ്ടായി . ആ നേർകാഴ്ച ഞങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടുവെയ്പ്പിനും കൈത്താങ്ങായി .ഈ അനുഭവങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു .ഭാവനമെന്ന മോഹവുമായി നിൽക്കുന്ന ഓരോരുത്തര്കും ഈ അറിവുകൾ ഗുണകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു .

സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ

ഭവന നിർമാണത്തിനായി സ്ഥലം വാങ്ങുമ്പോൾ 2 കാര്യങ്ങൾ ശ്രദ്ധിക്കുക

1. പ്രധാന പാതകൾക്കോ ടൗണുകൾക്കു വളരെ സമീപത്തുള്ള സ്ഥലങ്ങൾ പരമാവധി ഒഴുവാക്കുക കടകളും മറ്റു സൗകര്യങ്ങളും അടുത്തുണ്ടാകുമെങ്കിലും പാതകളിലെ പൊടിയും മറ്റു മാലിന്യങ്ങളും തിരക്കുകകളും ഭാവിയിൽ നിങ്ങൾക്കു ദോഷമായി മാറാനുള്ള സാധ്യത വളരെ അധികമാണ് . അലർജിയും ശ്വാസകോശ സംബന്ധമായ പല അസുഖങ്ങൾക്കും പ്രധാന കാരണം ഇത്തരം മാലിന്യങ്ങളും പൊടികളുമാണ് . മാത്രമല്ല ഇത്തരം സ്ഥലങ്ങളിൽ പെട്ടന്ന് വികസന പദ്ധതികൾ നടപ്പിലാകാറുണ്ട് അതുകൊണ്ടു തന്നെ സ്ഥലം ഏറ്റെടുക്കൽ പോലുള്ള പ്രശ്നങ്ങളും ഭാവിയിൽ നേരിട്ടേകാം.

2. ആശുപത്രി , എയർപോർട്ട് തുടങ്ങിയ സർക്കാർ സ്ഥാപങ്ങൾക്കു സമീപമാണ് വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തു എങ്കിൽ അവിടെ ഭവനം നിർമിക്കാൻ ഒരുപാടു കടമ്പകൾ കടകേണ്ടതായി വരും . ഇത്തരം സ്ഥാപനങ്ങൾക്ക് സമീപം നിർദിഷ്ട ദുരം വരെയുള്ള സ്ഥലങ്ങൾ ഭാവിയിൽ വരാൻ സാധ്യതയുള്ള വികസനങ്ങൾ മുൻ നിർത്തി അതാതു സ്ഥാപനങ്ങളുടെ അനുമതിയോടെ മാത്രമേ പെർമിറ്റ് കിട്ടുകയുള്ളു . അനവധി നിബന്ധനകൾ പാലിക്കേണ്ടതായി വരും അവിടെ വീട് നിർമിക്കുന്നതിന് . ആർമി , നേവി പോലുള്ള സേന വിഭാഗങ്ങളുടെ കാര്യാലയങ്ങൾക്കു സമീപമാണ് എങ്കിൽ ചിലപ്പോൾ ഒരു നില വീട് മാത്രമേ നിർമിക്കാൻ സാധിക്കുകയുള്ളു .

3.വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം പ്രമാണത്തിൽ എന്തായിയാണ് കാണിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കണം നിലം ഗ്രീൻഫീൽഡ് തുടങ്ങിയ ഗണത്തിലാണ് വസ്തു എങ്കിൽ അവിടെ പെർമിറ്റ് കിട്ടുക വളരെ ദുഷ്കരമാണ് . പരമാവധി 1000 sq ft വരെയാണ് നിലമാണ് എങ്കിൽ അനുവദിക്കുന്നത് .

4.പ്ലോട്ട് തിരിച്ചുള്ള ഭൂമിയാണ് എങ്കിൽ അടുത്തുള്ള സ്ഥലവുമായി നിശ്ചിത ദൂരത്തിൽ മാത്രമേ വീട് നിർമിക്കാൻ അനുവാദം ലഭിക്കുകയുള്ളു ,അങ്ങനെ വരുമ്പോൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള വീടുനിർമിക്കാൻ സാധിക്കണമെന്നില്ല .

nb: ആരും ആർക്കും ഒന്നും സൗജന്യമായി നൽകില്ല ഈ സിദ്ധാന്തം മനസ്സിൽ വയ്ക്കുക

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!