make my cave Blog

വെർട്ടിക്കൽ ഹോറിസോണ്ടൽ' ഗാർഡനിങ്

പൂന്തോട്ടം പോയിട്ട് ഒരു പുല്ല് വയ്ക്കാനിടമില്ല, എന്ന് പറയുന്നവർക്ക് യോജിച്ചതാണ് 'വെർട്ടിക്കൽ ഹോറിസോണ്ടൽ' ഗാർഡനിങ് രീതികൾ. ചെറിയ ഇടത്തിൽ വിവിധതരം ചെടികൾ പിടിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഒരു ചതുരശ്ര അടിയിൽ പത്തിലധികം ചെടികൾ വയ്ക്കാനാകും. വീടിന്റെ പുറംഭിത്തിയിലെ 'ഷോവാൾ ഏരിയാ'യിൽ ഈ ഗാർഡൻ നല്ല ഭംഗിയുണ്ടാകും.

ഡൈനിങ്, ലിവിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കോമ്പൗണ്ട് വാളും, വെർട്ടിക്കൽ ഗാർഡൻ കൊണ്ട് മനോഹരമാക്കാം. ഫൈബറിൽ തീർത്ത പോട്ടുകൾ കൊണ്ടാണ് സാധാരണയായി വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കുന്നത്. ഇവയിൽ കോക്ക്പീത്ത് അല്ലെങ്കിൽ വളവും, മണ്ണും, ധാതുക്കളും ചേർന്ന ഫോർട്ടിഫൈഡ് മിക്സ്ചർ നിറച്ച് ചെടി നടുന്നു. അതിനു ശേഷം ഭിത്തിയിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്നു. ഈ പോട്ടുകൾ എങ്ങനെ ഘടിപ്പിക്കുന്നു എന്നതനുസരിച്ചാവും ഗാർഡന്റെ ആകൃതി. വെള്ളം നനയ്ക്കുന്നതിനും, ഒഴുകിപ്പോകുന്നതിനുമുള്ള സൗകര്യം ഉണ്ടാവണം. ഡ്രെയിനേജ് കഴിവതും കൺസീൽഡ് ആയിരിക്കുകയും വേണം.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!