make my cave Blog

ജനാലകൾ എങ്ങനെ വേണം.? വലിപ്പമുള്ള ജനാലകൾ നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയതാണോ.?

കാറ്റും, വെളിച്ചവും കിട്ടാൻ വലിയ ജനാലകൾ അഥവാ ഫ്രഞ്ച്‌ വിൻഡോസ് വയ്ക്കുന്നതിനോട് വാസ്തുശാസ്ത്രം യോജിക്കുന്നില്ല. കാരണം, കാലാവസ്ഥാ വ്യതിയാനങ്ങളായ അത്യുഷ്ണത്തിൽ നിന്നും, അതിവർഷത്തിൽ അതിശൈത്യത്തിൽ നിന്നും മനുഷ്യ ശരീരം സംരക്ഷിക്കപ്പെടുക എന്നതാണ് ഗൃഹം കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ജനാലകൾ തുറന്നിടാൻ കഴിയും. വെയിലായാലും, മഴയായാലും അന്തരീക്ഷത്തിലെ താപനില ഗൃഹത്തിനകത്തേക്ക് കടക്കാതിരിക്കണമെങ്കിൽ ചെറിയ ജനാലകൾ നിർമ്മിച്ചാൽ മതിയെന്നാണ് ശാസ്ത്രം.

വലിയ ജനാലകൾ വയ്ക്കുമ്പോൾ പുറത്തെ അതിയായ ചൂടും, തണുപ്പും വീടിനുള്ളിലേക്ക് കടന്നു വരും. കാലാവസ്ഥയുടെ വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷിക്കാനായിരുന്നു പഴയ കാലത്ത് മച്ചുള്ള വീടുകൾ നിർമ്മിച്ചിരുന്നതും. അതിനാൽത്തന്നെ ചെറിയ ജനാലകളാണ് അഭികാമ്യം.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact me!